Powered By Blogger

സമര്‍പ്പണം

സമര്‍പ്പണം 18 december 2008ല്‍ ഈ ബ്ലോഗ്ഗില്‍ അര മീറെര്‍ ഭൂമിവാങ്ങി താമസം തുടങ്ങിയിട്ട് ഇന്നേ യ്ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞു ജീവിതത്തിന്റെ യൌവനം മുഴുവന്‍ അറേഭ്യന്‍ മണലാരണ്യത്തില്‍ ഹോമിച്ച് പകരമൊന്നും നേടാനാവാതെ ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ അന്യന്മാരായി ജീവിക്കേണ്ടിവന്ന ഒരായിരം പ്രവാസികള്‍ക്കായി ഞാനീ ബ്ലോഗ് സമര്പ്പിക്കുന്നു പ്രവാസം പരമസത്യമായിതീര്‍ന്ന കാലഘട്ടത്തില്‍ അതില്‍നിന്നും ഒട്ടും മാറിച്ചിന്തിക്കാന്‍ കഴിയാത്തത്ര ബാഹ്യ സമ്മര്‍ദത്താല്‍ ഈ മണലാരണ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരങ്ങളുടെ കൂട്ടത്തില്‍ ഈ ഞാനും ചുട്ടുപൊള്ളുന്ന വെയിലിനെയും മരംകോച്ചുന്ന തണുപ്പിനെയും രോഗങ്ങളെയും ദുരിതങ്ങളേയും അതിജീവിച്ച് മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം തുന്നിചേര്‍ക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍ ഉള്ളിലെവിടെയോ അവശേഷിച്ചിരുന്ന സര്‍ഗാത്മകതയുടെ അണഞ്ഞ കരിന്തിരിയില്‍ ഇനിയും ഒരു പുതുവെളിച്ചം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാനും എന്റെയീകൊച്ചു ബ്ലോഗിന് ആരംഭം കുറിക്കട്ടെ! നിങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു............... സസ്നേഹത്തോടെ അബ്ദുറഹ്മാന്‍ ചെറുവില്‍

ക്യത്യം മൂന്ന് വര്‍ഷം മുന്‍പാണ് ഞാന്‍ ബ്ലോഗ്ഗിലേക്ക് ഈ ഒരു സമര്‍പ്പണവുമായി വന്നത്. എന്റെ സുഹ്യത്തായ ബ൪ക്കത്ത് വ൪ക്കല എഴുതുന്ന ബ്ലോഗ് വായിച്ചിട്ട് അതിന് പ്രോത്സാഹന കൊടുക്കാ൯ വേണ്ടിയാണ് ഒരു ഐ ഡി യുണ്ടാക്കിയ ഞാന്‍ തികച്ചും യാദ്യശ്ചികമായാണ് ബ്ലോഗ്ഗിലേക്ക് എത്തിപ്പെടുന്നത്. തുടക്കത്തില്‍ തന്നെ ഒരോ വായനക്കാരും നല്‍കിയ ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമാണ് എനിക്ക് എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് തന്നെ ബോധ്യപ്പെടുത്തിയത്. എനിക്ക് എല്ലാവിധ പിന്തുണകളും നല്‍കിയ പലരും വളരെ ആത്മാര്‍ത്ഥമായി ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കുന്നു ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു., കൂടാതെ എന്നെ സഹിക്കുന്ന,പോസ്റ്റുകള്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാ നല്ലവരായ സുഹ്യത്തുക്കളേയും ഈ അവസരത്തില്‍ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കട്ടെ! നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു എന്നെ സഹിക്കുന്ന എല്ലാ നല്ല മനസ്സുകളോടും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.ഇനിയും നിങ്ങളുടെ പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും തുടര്‍ന്നും അറിയിക്കുമല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ