Powered By Blogger

ഡോളര്‍

രൂപയുടെ മൂല്യം മൂക്കുകുത്തി വീഴുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടപ്രതിസന്ധി അന്താരാഷ്ട്ര സാമ്പത്തിക രംഗത്തുണ്ടാക്കുന്ന അനിശ്ചിതത്ത്വമാണ് രൂപയുടെ വിലയെ തലകുത്തി വീഴ്ത്തുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. 52.50 രൂപയാണ് രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ വില.

ഈ വര്‍ഷം ജൂലായില്‍ രൂപ മികച്ച നിലയിലായിരുന്നു. അന്ന് രൂപ ഡോളറിനോടുള്ള താരതമ്യത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പിന്നീട് മൂല്യം 16.5 ശതമാനം ഇടിയുകയായിരുന്നു. യൂറോക്കെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമൂലമാണ് രൂപയുടെ വിപണിമൂല്യത്തില്‍ തകര്‍ച്ചയുണ്ടാകുന്നത്. എണ്ണ ഇറക്കുമതി മേഖലയിലും ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചു. ഇത് വീണ്ടും ഇന്ത്യന്‍ ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുമോ എന്നും ആശങ്കയുണരുന്നുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്രത്തിനു കനത്ത വെല്ലുവിളിയാവും. ഡിസംബറിലെ പണപ്പെരുപ്പം 8.2 ശതമാനം കരുതിയിരുന്നത് 8.5 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. കഴിഞ്ഞ ഡിസംബര്‍ മാസം തൊട്ടിങ്ങോട്ട് പണപ്പെരുപ്പം ഒമ്പത് ശതമാനത്തിന് മുകളിലാണ്. ഇതു നേരിടാനുള്ള റിസര്‍വ് ബാങ്ക് നടപടികള്‍ ഫലം കണ്ടിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ